Monday, 21 December 2020

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്


✏️തൃത്താല ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് മാത്തമാറ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്.

യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവര്‍ത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 29 ന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.


 കൂടുതല്‍ വിവരങ്ങള്‍ക്ക്

    0466 2270335, 2270353.

ഗസ്റ്റ് അധ്യാപക നിയമനം

✏️ചേലക്കര ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ 2020-21 അധ്യയനവർഷം വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.

യു ജി സി യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൊമേഴ്‌സ് (ഡിസംബർ 30-രാവിലെ 10) ഇംഗ്ലീഷ്(ഡിസംബർ 30-രാവിലെ 11), ഹിസ്റ്ററി (ഡിസംബർ 31 രാവിലെ 10) സയൻസ്( ഡിസംബർ 31 രാവിലെ 11) ഇക്കണോമിക്സ്( ഡിസംബർ 31 ഉച്ചയ്ക്ക് 12).

 കൂടുതൽ വിവരങ്ങൾക്ക്

ഫോൺ:  04884-253090.
 email: gcchelak...@kerala.gov.in

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്    
 

✏️തലശ്ശേരി ഗവ. കോളേജില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

 യോഗ്യത:
ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യും.  നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

അഭിമുഖം ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക്.