സെൻട്രൽ ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ പോസ്റ്റ് മെയിൽ മോട്ടോർ സെർവിസിലേക്കു വിവിധ തസ്തികളിലേക്കായി അപേക്ഷകൾ ക്ഷണിച്ചു.വാക്കൻസി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്നു..
വിശദവിവരങ്ങൾ :
ജോലി തരം : സെൻട്രൽ ഗവണ്മെന്റ് ജോബ്
ആകെ ഒഴിവുകൾ :13
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ സമർപ്പിക്കേണ്ട അവസാനദിവസം: 21/12/2020
ഒഴിവുകൾ
1. മോട്ടോർ വെഹിക്കിൾ മെക്കാനിക് - 5 ഒഴിവുകൾ
2. ടിൻസ്മിത് - 3 ഒഴിവുകൾ
3. പെയിന്റർ - 2 ഒഴിവുകൾ
4. ടൈർമാൻ -1 ഒഴിവുകൾ
5. ബ്ലാക്‌സ്മിത് -1 ഒഴിവുകൾ
ശമ്പളം :
19900/-
പ്രായപരിധി :
ജനറൽ അല്ലെങ്കിൽ UR വിഭാഗത്തിൽ പെട്ടവർക്ക് 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസയോഗ്യത
- സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും ട്രേഡിൽ ഒരു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏഴാംക്ലാസ് കൂടാതെ നിശ്ചിത ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം :
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് fill ചെയ്തതിനു ശേഷം താഴെ കാണുന്ന അഡ്രസ്സിൽ പോസ്റ്റ് ചെയ്യുക.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
"THE SENIOR MANAGER, MAIL MOTOR SERVICE,134-A, SUDAIM KALU AHIRE MARG, WROLI, MUMBAI - 400019
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടാതെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം.
◾️ അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ " Application For The Post Of____________" എന്ന് രേഖപ്പെടുത്തണം
◾️ കടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.